Filter by price
Stock status
Showing 1–12 of 31 results
Aadujeevitham
”ആ ചെടികള്‍ എനിക്ക് പറഞ്ഞുതന്നത് ജീവിതത്തിന്റെ വലിയ പ്രതീക്ഷയുടെ പാഠങ്ങളാണ്. അവ എന്നോടു രഹസ്യത്തില്‍ പറഞ്ഞു, ”നജീബേ, മരുഭൂമിയുടെ
ദത്തുപുത്രാ… ഞങ്ങളെപ്പോലെ നീയും നിന്റെ ജീവനെ അടക്കിപ്പിടിച്ച് ഈ മരുഭൂമിയോടു മല്ലിടുക. തീക്കാറ്റും വെയില്‍നാളവും നിന്നെ കടന്നുപോകും.
നീ അവയ്ക്കു മുന്നില്‍ കീഴടങ്ങരുത്. തളരുകയും അരുത്. നിന്റെ ജീവനെ അതു ചോദിക്കും. വിട്ടുകൊടുക്കരുത്.”
അറേബ്യന്‍ അടിമജീവിതത്തില്‍നിന്ന് പെരിയോന്റെ കൈപിടിച്ച് മരുമണ്ണില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഗ്രാമീണനായ
ചെറുപ്പക്കാരന്റെ സങ്കടജീവിതപാഠങ്ങള്‍. ‘ആടുജീവിതം’ എന്ന ഒരു ശൈലി തന്നെ ഭാഷയില്‍ സൃഷ്ടിച്ച അത്യപൂര്‍വ്വമായ നോവല്‍.
Aathreyakam
കൊന്നും വെന്നും
കീഴടക്കുന്നത് സ്വന്തം നിഴലിനെത്തന്നെയാണെന്ന
ഉള്‍ക്കാഴ്ചയിലൂടെ ജയം എന്ന വാക്കിന്റെ അര്‍ത്ഥത്തെ
അട്ടിമറിക്കുന്ന ഈ കൃതി രാജ്യങ്ങള്‍ തമ്മിലും
മനുഷ്യര്‍ക്കിടയിലുമുള്ള സങ്കീര്‍ണ്ണബന്ധങ്ങളുടെ
പൊരുളന്വേഷിക്കുകയും ചെയ്യുന്നു.
Anuraga Lolagathri
₹320.00കോളേജ് പഠനകാലത്തെ ട്രെയിൻ യാത്രയിൽ തന്റെ സഹയാത്രികനോട് തോന്നിയ പ്രണയത്തിന്റെ തുടർച്ചയെന്നോണം മതവും ഭാഷയും സംസ്കാരവും താണ്ടി ഒരു നീണ്ട യാത്ര ചെയ്യുകയാണ് അനാമിക.
Chemmeen
₹270.00”പരീക്കുട്ടി : കറുത്തമ്മ ഇവിടംവിട്ടു പോയാലും ഞാനീ കടപ്പുറം വിടില്ല.
കറുത്തമ്മ : കൊച്ചുമുതലാളീ നമ്മളെന്തിനു കണ്ടുമുട്ടി?
പരീക്കുട്ടി : ദൈവം വിധിച്ചിട്ട്, ഞാനീ കടപ്പുറത്തിരുന്ന് കറുത്തമ്മയെയോർത്ത് പാടിപ്പാടി നടക്കും.
കറുത്തമ്മ : ഞാൻ തൃക്കുന്നപ്പുഴയിലിരുന്ന് ആ പാട്ടുകേട്ട് ചങ്കുപൊട്ടി കരയും.”
കടലോരം പാടിനടന്ന ഒരു ദുരന്തപ്രണയകഥ കേരളക്കരയാകെ അലയൊലികൊള്ളിച്ചു. ഈരേഴുകടലും കടന്ന് അതൊരു വിശ്വമഹാകാവ്യമായി.
Ellavidha Pranayavum
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ വീണ്ടുമവർ കണ്ടുമുട്ടുന്നു. ഒരു അസാധാരണപ്രണയകഥ.
Ente Pranayathinte Rajakumarikku
₹299.00ഷാരിക് എന്ന ഇരുപതുകാരൻ്റെ ജീവിതത്തിലേക്ക് പ്രതീക്ഷിക്കാതെ പ്രണയത്തിന്റെ സുഗന്ധവുമായി കടന്നുവന്ന ബൽക്കിസ് അമാൽ എന്ന മാലാഖയെ തേടിയുള്ള വർഷങ്ങളായുള്ള കാത്തിരിപ്പിന്റെയും കണ്ണുനിരിൻ്റെയും പ്രണയ യാത്രയാണ് ‘എന്റെ പ്രണയത്തിൻ്റെ രാജകുമാരിക്ക് എന്ന നോവലിന്റെ ഇതിവൃത്തം
Ettavum Priyappetta Ennodu
ഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാന്‍ ആവശ്യപ്പെട്ടാല്‍ എത്ര പേരുകള്‍ക്കൊടുവിലാണ് നാം നമ്മെക്കുറിച്ചോര്‍ക്കുന്നത് ? എനിക്ക് എന്നെത്തന്നെയാണ് ഏറ്റവും ഇഷ്ടം എന്ന് പറയാന്‍ നമുക്കിപ്പോഴും കഴിയാറില്ല. അങ്ങനെ കഴിയുന്നിടത്ത്, നാം നമ്മെ സ്വയം ചേര്‍ത്തു നിര്‍ത്തുന്നിടത്തുവെച്ചാണ് സത്യത്തില്‍ ജീവിതം മാറി തുടങ്ങുന്നത്. അങ്ങനെ ഒരു യാഥാര്‍ത്ഥ്യത്തിലേക്കുള്ള യാത്രയാണ് ഈ നോവല്‍. ജീവിതത്തിന്റെ എല്ലാ വൈകാരികതയും കടന്നുവരുന്ന ഈ യാത്രക്കൊടുവില്‍ എനിക്ക് എന്നെയാണ് ഏറ്റവും ഇഷ്ടമെന്ന് നിങ്ങള്‍ തിരിച്ചറിയുന്നിടത്ത് ഈ നോവല്‍ പൂര്‍ണമാകുന്നു.
Ettavum Priyappetta Ninnodu
₹399.00വായനക്കാർ നെഞ്ചിലേറ്റിയ ഏറ്റവും പ്രിയപ്പെട്ട എന്നോടിൻ്റെ രണ്ടാം ഭാഗം.
Francis Ittykkora
₹450.00ഒറ്റയിരുപ്പിന് വായിച്ചുതീർക്കാൻ പ്രേരിപ്പിക്കുന്ന രചനാമാന്ത്രികതയുടെ കരുത്തിൽ അനുവാചകനു മുന്നിൽ പുതിയൊരു അനുഭവതലം സമ്മാനിച്ച നോവലാണ് ടി ഡി രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോര.
Kadassi Athidhi
₹200.00ജീവിതമെന്ന ചെറിയ യാത്രയിൽ അനേകായിരം മനുഷ്യർ നമ്മെ കടന്നുപോകുന്നു. പക്ഷേ വളരെ ചുരുക്കം മനുഷ്യർ മാത്രമേ നമ്മുടെ ഹൃദയത്തിൽ ഇടം പിടിക്കൂ. സിദ്ധുവിന് ദേവിയും അതുപോലെയായിരുന്നു. അവന്റെ കലാലയം അവന് സമ്മാനിച്ച മനോഹരമായ ബന്ധങ്ങളിലൊന്ന്. വർഷങ്ങൾക്ക് ശേഷമുള്ള കണ്ടുമുട്ടലിൽ അവൻ അവളിലൂടെ തന്റെ ഇന്നലെകളിലേയ്ക്ക് തിരിഞ്ഞു നോക്കുമ്പോൾ പ്രിയവായനക്കാരും സിദ്ധുവിനോടൊപ്പം ഒരു യാത്ര ആരംഭിക്കുന്നു. ആ യാത്രയിൽ സിദ്ധുവിന്റെ പ്രിയപ്പെട്ട സൗഹൃദങ്ങളും പ്രണയവും വായനക്കാരിലേക്ക് ഒഴുകി തുടങ്ങുന്നു. ഒപ്പം കാലം അവനിൽ നിന്നും മറച്ചുവെച്ച പല രഹസ്യങ്ങളും. ഒടുവിൽ ആ രഹസ്യങ്ങളുടെ ചുഴി അഴിയുമ്പോൾ, സിദ്ധുവും ഒരു അതിഥി ആവുകയാണ്. കടസ്സി അതിഥി.
Kalachi
ഒന്നുറങ്ങി ഉണരുമ്പോള്‍ സ്വന്തം രാജ്യത്ത് അന്യരായിപ്പോകുന്നവരുടെ കഥ
Karuthachan
പോലീസിന്റെയും മനശ്ശാസ്ത്ര വിശകലനങ്ങളുടെയും അറിവിനപ്പുറം ചെന്നെത്തുന്ന പ്രേതകഥകളിലൂടെ വ്യത്യസ്തമായ ഒരു ത്രില്ലര്‍ ഒരുക്കുകയാണ് നോവലിസ്റ്റ്.