Filter by price
Stock status
Showing 1–12 of 17 results
Aadujeevitham
”ആ ചെടികള്‍ എനിക്ക് പറഞ്ഞുതന്നത് ജീവിതത്തിന്റെ വലിയ പ്രതീക്ഷയുടെ പാഠങ്ങളാണ്. അവ എന്നോടു രഹസ്യത്തില്‍ പറഞ്ഞു, ”നജീബേ, മരുഭൂമിയുടെ
ദത്തുപുത്രാ… ഞങ്ങളെപ്പോലെ നീയും നിന്റെ ജീവനെ അടക്കിപ്പിടിച്ച് ഈ മരുഭൂമിയോടു മല്ലിടുക. തീക്കാറ്റും വെയില്‍നാളവും നിന്നെ കടന്നുപോകും.
നീ അവയ്ക്കു മുന്നില്‍ കീഴടങ്ങരുത്. തളരുകയും അരുത്. നിന്റെ ജീവനെ അതു ചോദിക്കും. വിട്ടുകൊടുക്കരുത്.”
അറേബ്യന്‍ അടിമജീവിതത്തില്‍നിന്ന് പെരിയോന്റെ കൈപിടിച്ച് മരുമണ്ണില്നിന്ന് ഉയിര്ത്തെഴുന്നേല്ക്കുന്ന ഗ്രാമീണനായ
ചെറുപ്പക്കാരന്റെ സങ്കടജീവിതപാഠങ്ങള്. ‘ആടുജീവിതം’ എന്ന ഒരു ശൈലി തന്നെ ഭാഷയില്‍ സൃഷ്ടിച്ച അത്യപൂര്‍വ്വമായ നോവല്‍.
Aarum Kaanatha Yudhangal
ആരും കാണാത്ത യുദ്ധങ്ങളില്‍ പടയോട്ടങ്ങള്‍ നടത്തിയതിന്റെ മുറിവുകള്‍ പേറുന്ന സുഹൃത്തേ, നിങ്ങളുടെ ഒറ്റയാള്‍പ്പോരാട്ടങ്ങളില്‍ ഏതൊക്കെയോ
വീടുകള്‍ വീഴാതെ നില്‍ക്കുന്നുണ്ട്…
Aathreyakam
കൊന്നും വെന്നും
കീഴടക്കുന്നത് സ്വന്തം നിഴലിനെത്തന്നെയാണെന്ന
ഉള്‍ക്കാഴ്ചയിലൂടെ ജയം എന്ന വാക്കിന്റെ അര്‍ത്ഥത്തെ
അട്ടിമറിക്കുന്ന ഈ കൃതി രാജ്യങ്ങള്‍ തമ്മിലും
മനുഷ്യര്ക്കിടയിലുമുള്ള സങ്കീര്ണ്ണബന്ധങ്ങളുടെ
പൊരുളന്വേഷിക്കുകയും ചെയ്യുന്നു.
Ellavidha Pranayavum
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ വീണ്ടുമവർ കണ്ടുമുട്ടുന്നു. ഒരു അസാധാരണപ്രണയകഥ.
Ettavum Priyappetta Ennodu
ഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാന്‍ ആവശ്യപ്പെട്ടാല്‍ എത്ര പേരുകള്‍ക്കൊടുവിലാണ് നാം നമ്മെക്കുറിച്ചോര്‍ക്കുന്നത് ? എനിക്ക് എന്നെത്തന്നെയാണ് ഏറ്റവും ഇഷ്ടം എന്ന് പറയാന്‍ നമുക്കിപ്പോഴും കഴിയാറില്ല. അങ്ങനെ കഴിയുന്നിടത്ത്, നാം നമ്മെ സ്വയം ചേര്‍ത്തു നിര്‍ത്തുന്നിടത്തുവെച്ചാണ് സത്യത്തില്‍ ജീവിതം മാറി തുടങ്ങുന്നത്. അങ്ങനെ ഒരു യാഥാര്‍ത്ഥ്യത്തിലേക്കുള്ള യാത്രയാണ് ഈ നോവല്‍. ജീവിതത്തിന്റെ എല്ലാ വൈകാരികതയും കടന്നുവരുന്ന ഈ യാത്രക്കൊടുവില്‍ എനിക്ക് എന്നെയാണ് ഏറ്റവും ഇഷ്ടമെന്ന് നിങ്ങള്‍ തിരിച്ചറിയുന്നിടത്ത് ഈ നോവല്‍ പൂര്‍ണമാകുന്നു.
Kaali
കണ്ടുമറന്നതോ, പറഞ്ഞുപിരിഞ്ഞതോ ആയ പെൺജീവിതങ്ങളെക്കുറിച്ചുള്ള എഴുത്തുകൾ
Kalachi
ഒന്നുറങ്ങി ഉണരുമ്പോള്‍ സ്വന്തം രാജ്യത്ത് അന്യരായിപ്പോകുന്നവരുടെ കഥ
Kambilikandathe Kalbharanikal
ആഞ്ഞുകൊത്തുന്ന അനുഭവങ്ങളുടെ പുസ്തകം
Karuthachan
പോലീസിന്റെയും മനശ്ശാസ്ത്ര വിശകലനങ്ങളുടെയും അറിവിനപ്പുറം ചെന്നെത്തുന്ന പ്രേതകഥകളിലൂടെ വ്യത്യസ്തമായ ഒരു ത്രില്ലര്‍ ഒരുക്കുകയാണ് നോവലിസ്റ്റ്.
Khadeeja
ഏറെ വിശുദ്ധിയോടെയും അനുരാഗത്തോടെയും സൂക്ഷിച്ച മൈലാഞ്ചിമണമുള്ള പ്രണയത്തിന്റെ കഥ.
Khasakkinte Itihasam
മലയാള നോവൽസാഹിത്യത്തെ ക്ലാസ്സിക് തലത്തിലേക്കുയർത്തിയ കാലാതിവർത്തിയായ കൃതി.
Korapappanu Sthuthiyayirikette
സമകാലിക മലയാള നോവല്‍ സാഹിത്യത്തിലെ കള്‍ട്ട് ഫിഗറായ കോരപ്പാപ്പന് ഒന്നര പതിറ്റാണ്ടിന് ശേഷം കൂടുതല്‍ കരുത്തോടെ വായനക്കാരിലേക്ക്.