ദിവ്യ സി. ആർ

വാദപ്രതിവാദങ്ങളിൽ
മുറിഞ്ഞുപോയ വാക്കുകൾ;
അടർന്നു വീണയിലകൾ
ആകാശം തിരയുന്നതുപോലെ..

ഭാഷയില്ലാതെ
പടർന്നിറങ്ങുന്ന മൗനം;
പുതിയൊരു രാജ്യം
തിരയുമ്പോൾ
മിഴികളിൽ നിന്നടർന്നി-
റങ്ങാറുണ്ടൊരഗ്നി ഗോളം.!

ഉറയിൽ നിന്നൂരിയ
കഠാര പോലെ
വധിക്കാനല്ലാതെ,
ചോര പൊടിയാതെ
മുറിപ്പെടുത്താൻ
പാകപ്പെട്ട വാക്കുകളാൽ
ഇരുതല മൂർച്ചയോടെ
നമുക്കിടയിൽ
കലഹിച്ചുകൊണ്ടേയിരിക്കുന്നു.!

Leave a Reply

Your email address will not be published. Required fields are marked *