വിട്ടുപോയവ പൂരിപ്പിക്കാൻ ആയിരുന്നു ആദ്യ ത്തെ ചോദ്യം
വിട്ടു പോയവയതൊക്കെ എങ്ങനെ പൂരിപ്പിക്കണം എന്നറിയില്ലായിരുന്നു.. പൂരിപ്പിച്ചില്ല

ശരിയോ തെറ്റോ എന്നെഴുതാൻ ആണ് പിന്നീട് പറഞ്ഞത്. അറിഞ്ഞാലല്ലേ എഴുതാൻ പറ്റൂ. പലതും അറിയില്ലായിരുന്നു എഴുതിയില്ല

വിപരീതവും പിന്നെ പര്യായവും കുറെയൊക്കെ പരിചിതമായിരുന്നു. അത് കൊണ്ട് കുറച്ചൊക്കെ അതെഴുതി

ഒറ്റ വാക്കിൽ ഉത്തരം എഴുതാനായിരുന്നു അടുത്തത്. പലതും ഒറ്റ വാക്കിൽ ഒതുങ്ങാത്തതു കൊണ്ട് മുഴുവനും എഴുതിയില്ല.

രണ്ടോ മൂന്നോ വരികളിൽ എഴുതാൻ ഉള്ളതായിരുന്നു അടുത്തത്. എഴുതാനുള്ളതൊക്കെ അതിലൊതുക്കാൻ ശ്രമിച്ചപ്പോൾ നടക്കുന്നില്ല.

എന്നാൽ പിന്നെ ഖണ്ഡിക എഴുതാൻ നോക്കാമെന്ന് വച്ചു.
ഏതെങ്കിലും രണ്ടെണ്ണത്തിന് ഉത്തരമെഴുതിയാൽ മതിയെന്നത് കൊണ്ട് രക്ഷപ്പെട്ടു

ഉപന്യസിക്കാൻ കിട്ടിയത് ആലോചിച്ചു വന്നപ്പോഴേക്ക് എഴുതിത്തീർക്കാൻ സമയം തികഞ്ഞില്ല.

ബെല്ലടിച്ചു ..ഉത്തരക്കടലാസ് എടുത്ത് കൊണ്ട് പോയി.

റിസൾട്ട് വന്നപ്പോൾ. . ഒന്നും രണ്ടും സ്ഥാനമൊന്നും ഇല്ല.പാസായിട്ടുണ്ട്
അത് മതി !

Leave a Reply

Your email address will not be published. Required fields are marked *